മലപ്പുറം: പെരിന്തൽമണ്ണയിൽ നിന്ന് 1.470 കിലോഗ്രാം ഹാഷിഷ് പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌തീന്‍ ജെയ്‌സനെ(37) യാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വി ബാബുരാജ് അറസ്റ്റ് ചെയ്‌തത്.
മൊയ്‌തീന്‍ ജെയ്‌സല്‍ എന്ന ജെയ്‌സല്‍ ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട ചിലരുമായി ചേര്‍ന്ന് മയക്കുമരുന്ന് കടത്തിലേര്‍പ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാട്‌സപ്പ്/വിര്‍ച്ച്വല്‍ നമ്പറുപയോഗിച്ചാണ് നാട്ടിലെ ഏജന്‍റുമാരെ ബന്ധപ്പെടുന്നതും മയക്കുമരുന്ന് കൈമാറാന്‍ നിര്‍ദ്ദേശിക്കുന്നതും. .
മലയാളികളെ കൂടെ ശ്രീലങ്ക,നേപ്പാള്‍ എന്നീ രാജ്യത്തുള്ളവരും സംഘത്തിലുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ഏജന്‍റുമാരെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി കൂടിയായ യു.അബ്ദുല്‍ കരീം ഐപിഎസ് നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.