മലപ്പുറം: തിരുവോണ നാളിൽ ജാഗ്രത കൈവിടരുത് ചാലിയാർ കടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. അരുൺകുമാർ. ചാലിയാർ പഞ്ചായത്തിൽ നാല് വയസുള്ള കുട്ടിക്കും, ഗർഭണിക്കുമുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജാഗ്രത വിടാതെ ഓണം ആഘോഷിക്കണമെന്നാണ് മുന്നിറിയിപ്പ്.
അവശ്യ സാധങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും മസ്ക്കുകൾ നിർബന്ധമായും ധരിക്കുകയും ചെയ്യണം. ഓണാഘോഷം പരമാവധി വീടുകളിൽ ഒതുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുവീടുകളില്‍ പോകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറതഞ്ഞു. നിലമ്പൂര്‍ മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.