മലപ്പുറം: കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയില്‍ എത്തിച്ച 8860 ഡോസ് വാക്‌സിന്‍ വിവിധ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ശനിയാഴ്‌ച രാവലെ ഒമ്പത് മണി മുതല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രയിൽ എത്തിയ വാക്സിൻ ആശുപത്രി സൂപ്രണ്ട് ഡോക്‌ടര്‍ അമാനുള്ളയും ആര്‍എംഒ റസാഖ്, ഡോക്‌ടര്‍ മർസൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജ്, തിരൂർ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, വളവന്നൂർ ആയൂർവേദ ആശുപത്രി, മലപ്പുറം കോട്ടപ്പടി ഗവ: ആശുപത്രി, പൊന്നാനി ഗവ. ആശുപത്രി, നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റര്‍, പെരിന്തൽമണ്ണ കിംസ് അൽ ഷിഫ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകാനുള്ള സൗകര്യം ഏർപ്പെട്ടുത്തിട്ടുള്ളത്. ജില്ലയിൽ പ്രഥമ ഘട്ടത്തില്‍ 24,238 പേർ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയച്ചു.