ETV Bharat / state

വയോധികയുടെ മാല മോഷ്‌ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ഒളിവിൽ കഴിയുകയായിരുന്ന ഹാരീസ്, കമാലുദ്ദീന്‍ എന്നിവരാണ് പിടിയിലായത്

Defendants arrested for stealing  stealed necklace  idukki crime  വയോധികയുടെ മാല മോഷ്‌ടിച്ച സംഭവം  ഇടുക്കി ക്രൈം  മാല മോഷ്‌ടിച്ചു
വയോധികയുടെ മാല മോഷ്‌ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
author img

By

Published : Dec 14, 2020, 1:35 PM IST

ഇടുക്കി: വയോധികയുടെ മാല മോഷ്‌ടിച്ച സംഭവത്തിലെ പ്രതികള്‍ പിടിയിലായി. ഇരുമ്പുപാലം പത്താംമൈല്‍ സ്വദേശികളായ ഹാരീസ്, കമാലുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഈ മാസം അഞ്ചിനാണ് റോഡിലൂടെ നടന്നുവരികയായിരുന്ന അടിമാലി സ്വദേശിനിയായ വയോധികയുടെ മാല പ്രതികള്‍ കവർന്നത്. മലപ്പുറത്തെ ഒരു ലോഡ്‌ജിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

വയോധികയുടെ മാല മോഷ്‌ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ഹാരിസാണ് മാല പൊട്ടിച്ചത്. സംഭവത്തിന് ശേഷം ബൈക്ക് ഇരുമ്പുപാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷണം നടത്തിയ ദിവസം തന്നെ പ്രതികൾ മാല വിറ്റു. കടയിൽ നിന്നും തൊണ്ടിമുതല്‍ കണ്ടെത്തിയതായി അടിമാലി സി.ഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.

പണം കിട്ടിയ ശേഷം പ്രതികള്‍ മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.