മലപ്പുറം: തിരുവമ്പാടി റബർ എസ്റ്റേറ്റിനോട് ചേർന്ന വാപ്പാട്ട് കാടുമൂടിയ സ്ഥലത്ത് മൃതദേഹ അവശിഷ്‌ടം കണ്ടെത്തി. മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സമീപം തലയോട്ടിയുമുണ്ട്. അവശിഷ്‌ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് കരുതുന്നത്. സമീപത്തെ മരത്തിൽ തുണി തൂങ്ങിക്കിടക്കുന്നുണ്ട്.
എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥികൂടവും തലയോട്ടിയും കണ്ടത്. ശനിയാഴ്‌ച(28.05.2022) സന്ധ്യക്ക് ആറിനാണ് അവശിഷ്‌ടങ്ങൾ കണ്ടതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ തുടർ നടപടികൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Also read: അമ്മയുടെ മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്‌ത് മകന്‍ ; പുറത്തെടുത്ത് പൊലീസ്