മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന രാപകല്‍ മാര്‍ച്ച് ആരംഭിച്ചു. സമാപന റാലി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്ന് മണിയോടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ ഖബറിടം സ്ഥിതി ചെയ്യുന്ന മലപ്പുറം പൂക്കോട്ടൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാല്‍പ്പതോളം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മാര്‍ച്ച് തിങ്കളാഴ്ച കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.