മലപ്പുറം: പാട്ട കൊട്ടി പുതിയ സമര രീതിയുമായി ഭാരതീയ ദളിത് കോൺഗ്രസ്. പട്ടിക ജാതി വികസന ഫണ്ട് പട്ടിക ജാതി വികസനത്തിന് മാത്രമായി ഉപയോഗിക്കുക. ഓൺലൈൻ പഠനത്തിന് ഇരയായ ദേവികയുടെ ആത്മഹത്യ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക. ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വീടും ജോലിയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭാരതീയ ദളിത് കോൺഗ്രസ് സമരം നടത്തിയത്. മങ്കട ബ്ലോക്ക് പട്ടികജാതി ഓഫീസിന് മുമ്പിലാണ് സമരം നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ ശശീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ് മഹിളാ വിഭാഗം ജില്ലാ പ്രസിഡന്‍റ് ജയശ്രീ പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. നാസർ പിടിഞ്ഞാറ്റും മുറി, രവി മാസ്റ്റർ, ശശി മേനോൻ, മഹേഷ് കൂട്ടിലങ്ങാടി, ഷൈജു കുറുവ, കെപി വാസു, സ്വാലിഹ് പള്ളിപ്പുറം, വേലായുധൻ മക്കരപറമ്പ്, പിടി സമദ്, ശങ്കരൻ പുഴക്കാട്ടിരി, ഷഫീക്ക് പള്ളിപ്പുറം, അൻഷാദ് രാമപുരം, വേണു കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.