ETV Bharat / state

ലോക്ക് ഡൗണില്‍ പ്രതീക്ഷ നഷ്ടമാകാതെ ക്ഷീരമേഖല - nilambur milma chilling plant

മലബാർ യൂണിയൻ ഉത്പാദിപ്പിക്കുന്ന 5,25,000 ലിറ്റർ പാലില്‍ 4,25,000 ലിറ്റർ വിൽപ്പന നടത്തുന്നുണ്ട്. ബാക്കി വരുന്ന ഒരു ലക്ഷം ലിറ്റർ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾക്ക് നല്‍കും.

ലോക്ക് ഡൗണിനിടയിലും പ്രതിസന്ധിയിലാകാതെ ക്ഷീര മേഖല  ലോക്ക് ഡൗൺ വാർത്ത  നിലമ്പൂർ മിൽമ ചില്ലിങ് പ്ലാന്‍റ്  lock down news  diary sector not in crisis  nilambur milma chilling plant  Dairy sector without a crisis even during lockdown
ലോക്ക് ഡൗണിനിടയിലും പ്രതിസന്ധിയിലാകാതെ ക്ഷീര മേഖല
author img

By

Published : May 7, 2020, 9:02 PM IST

മലപ്പുറം: ലോക്ക് ഡൗൺ പ്രതിസന്ധിയിലും തളരാതെ ക്ഷീരമേഖല. മറ്റ് മേഖലകളെല്ലാം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കാര്യമായ വരുമാന നഷ്ടമില്ലാതെ മുന്നോട്ട് പോകുകയാണ് ക്ഷീരമേഖല. മലബാർ യൂണിയൻ ഉത്പാദിപ്പിക്കുന്ന 5,25,000 ലിറ്റർ പാലില്‍ 4,25,000 ലിറ്റർ വിൽപ്പന നടത്തുന്നുണ്ട്. ബാക്കി വരുന്ന ഒരു ലക്ഷം ലിറ്റർ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾക്ക് നല്‍കും.

നിലമ്പൂർ മിൽമ ചില്ലിങ് പ്ലാന്‍റിന് കീഴിൽ പ്രതിദിനം 30000 ലിറ്റർ പാൽ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 27500 ലിറ്റർ പാലാണ് ലഭിക്കുന്നത്. വേനൽ കാലത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ഇത് കുറവല്ല. വേനൽ മഴ ലഭിച്ചതിനാൽ ഉത്പാദനം കൂടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. മിൽമ ക്ഷീര സംഘങ്ങളിലൂടെ നൽകുന്ന മൂന്ന് ബ്രാൻഡുകളിലുള്ള കാലി തീറ്റകൾക്ക് ഫെഡറേഷൻ ചാക്കിന് 40 രൂപ പ്രകാരം സബ്‌സിഡി നൽകും. കൂടാതെ മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് നിലവിൽ ഏപ്രിൽ 15 മുതൽ മെയ് 15 വരെ ചാക്ക് ഒന്നിന് 200 രൂപയുടെ സബ്സിഡിയും നൽകുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.