ETV Bharat / state

ബാലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍

വെള്ളിയഞ്ചേരി ഹാര്‍വെസ്റ്റ് പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആദ്യ റെജിയും ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്ത് റെജിയുമാണ് കണ്ണുമൂടിക്കെട്ടി സൈക്കിള്‍ യാത്ര നടത്തിയത്

കണ്ണ് മൂടിക്കെട്ടി സൈക്കിളോടിച്ച് വിദ്യാര്‍ഥികളുടെ ബാലസംരക്ഷണ ബോധവല്‍ക്കരണം
author img

By

Published : Nov 14, 2019, 11:32 AM IST

Updated : Nov 14, 2019, 12:08 PM IST

മലപ്പുറം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കണ്ണ് മൂടിക്കെട്ടി സൈക്കിളോടിച്ച് വിദ്യാര്‍ഥികളുടെ ബാലസംരക്ഷണ ബോധവല്‍ക്കരണം. ശിശുദിനാഘോഷത്തിന്‍റെ ഭാഗമായാണ് ചൈല്‍ഡ്‌ലൈന്‍, മലയില്‍ മാജിക് അക്കാദമി, വെള്ളിയഞ്ചേരി ഹാര്‍വസ്റ്റ് പബ്ലിക് സ്‌കൂള്‍ എന്നിവ സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.

ബാലസംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍

മജീഷ്യന്‍ മലയില്‍ ഹംസയുടെ ശിഷ്യരും മലയില്‍ മാജിക് അക്കാദമി വിദ്യാര്‍ഥികളുമായ വെള്ളിയഞ്ചേരി ഹാര്‍വെസ്റ്റ് പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആദ്യ റെജിയും ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്ത് റെജിയും ചേര്‍ന്നാണ് കണ്ണുമൂടിക്കെട്ടിയുള്ള സൈക്കിള്‍ യാത്ര നടത്തിയത്. ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക് പരിപാടിയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കലക്‌ടറുടെ വസതിക്ക് സമീപത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര കലക്‌ടറേറ്റ് കവാടത്തില്‍ സമാപിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എം.ജെ.റെജിയുടെയും ജ്യോതി റെജിയുടെയും മക്കളാണ് ആദ്യ റെജിയും ആദിത്ത് റെജിയും.

Intro:കണ്ണ് മൂടിക്കെട്ടി സൈക്കിളോടിച്ച് വിദ്യാര്‍ത്ഥികളുടെ ബാലസംരക്ഷണ ബോധവല്‍ക്കരണം നടത്തി.Body:
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ മലപ്പുറം, മലയില്‍ മാജിക്ക് അക്കാദമി മലപ്പുറം , വെള്ളിയഞ്ചേരി ഹാര്‍വസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കണ്ണുകെട്ടി സൈക്കിള്‍ ഓടിച്ച് ബാലസംരക്ഷണ ബോധവല്‍ക്കരണം നടത്തി. മലയില്‍ മാജിക്ക് അക്കാദമി വിദ്യാര്‍ത്ഥികളും മജിഷ്യന്‍ മലയില്‍ഹംസയുടെ ശിഷ്യരുമായ വെള്ളിയഞ്ചേരി ഹാര്‍വെസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യ റെജിയും , ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്ത് റെജിയും ചേര്‍ന്നാണ് കണ്ണുമൂടിക്കെട്ടിയുള്ള സൈക്കിള്‍ യാത്ര നടത്തിയത്. പരിപാടിയുടെ ഫല്‍ഗ് ഓഫ് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. കല്കടറുടെ വസതിക്കു സമീപത്തു നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര കലക്ട്രേറ്റ് കവാടത്തിലാണ് സമാപിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ എം ജെ റെജിയുടെയും ജ്യോതി റെജിയുടെയും മക്കളാണ് ആദ്യ റെജിയും, ആദിത്ത് റെജിയും.

Conclusion:ETV Bharat malappuram
Last Updated : Nov 14, 2019, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.