ETV Bharat / state

എടക്കരയിലെ ബസ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്‌ഘാടനം;പ്രതിഷേധവുമായി സിപിഎം

2014ൽ ആരംഭിച്ച പദ്ധതിയിലെ അപാകതകൾ സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു

CPM against the the inauguration of bus stand and shopping complex in edakara  bus stand and shopping complex in edakara  എടക്കര ബസ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്‌സ്
എടക്കര
author img

By

Published : Dec 5, 2019, 2:55 AM IST

Updated : Dec 5, 2019, 3:18 AM IST

മലപ്പുറം: എടക്കര ബസ്റ്റാന്‍റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്‌ഘാടനം വ്യാഴാഴ്‌ച നടക്കാനിരിക്കെ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്‌ത് സിപിഎം. കെട്ടിടത്തിന്‍റെ ഉദ്‌ഘാടന നിർവഹണത്തിന് ശേഷം എടക്കര ടൗണിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതീകാത്മക പ്രതിഷേധം നടത്തുമെന്ന് ലോക്കൽ സെക്രട്ടറി യു. ശരിഷ് അറിയിച്ചു.

പ്രതിഷേധവുമായി സിപിഎം

ഇന്ന് വയനാട് എംപി രാഹുൽഗാന്ധി കെട്ടിടം ഉദ്‌ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോഴും കെട്ടിടത്തിലെ പല മുറികളിലും വെള്ളം, വൈദ്യുതി സൗകര്യങ്ങളില്ല. പല ജനകീയ വിഷയങ്ങളും മാറ്റിവച്ച് ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് നിർമാണം പൂർത്തിയാക്കിയ ഷോപ്പിങ് കോംപ്ലക്‌സിന് വാഹന പാർക്കിങ് സൗകര്യമുൾപ്പെടെയില്ലെന്നും സിപിഎം ആരോപിച്ചു.

2014ൽ അർബൻ സൊസൈറ്റിയിൽ നിന്നും 5.40 കോടി രൂപ വായ്‌പയെടുത്ത് 65 സെന്‍റ് സ്ഥലത്താണ് കെട്ടിട നിർമാണം ആരംഭിച്ചത്. പദ്ധതിയിലെ അപാകതകൾ സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വൈകിട്ട് അഞ്ച് മണിക്കാണ് സിപിഎം മനുഷ്യചങ്ങല തീർക്കുന്നത്.

Intro:എടക്കര ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം, പ്രതീകൽമക പ്രതിഷേധമായി, എൽ.ഡി.എഫ് മനുഷ്യചങ്ങല തീർക്കും, Body:എടക്കര ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം, പ്രതീകൽമക പ്രതിഷേധമായി, എൽ.ഡി.എഫ് മനുഷ്യചങ്ങല തീർക്കും, നാളെ രാവിലെ 12 മണിക്ക് വയനാട് എം.പി.രാഹുൽ ഗാന്ധി ഉദ്ഘാടനം നിർവഹിച്ച് മടങ്ങിയ ശേഷം വൈകും നേരം 5 മണിക്കാണ് സി.പി.എംഎടക്കര ടൗണിൽ പ്രതീകാത്മക പ്രതിഷേധമായി മനുഷ്യച്ചങ്ങല തീർകക്കുകയെന്ന് ലോക്കൽ സെക്രട്ടറി, യു. ശരിഷ്, പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രൻ എന്നിവർ പറഞ്ഞു 2013-ൽ 65 സെന്റ് സ്ഥലത്ത് 5.40 കോടി രൂപ അർബൻ സൊസൈറ്റിയിൽ നിന്നും വായ്പ എടുത്താണ് 2014 പ്രവർത്തി ആരംഭിച്ചത്. തുടക്കം മുതൽ സി.പിഎം ഇതിലെ അപാകതകൾക്കെതിരെ സമരം ചെയ്യതിട്ടുണ്ട്, വ്യാഴാഴിച്ച രാഹുൽ ഗാന്ധി ബസ് സ്റ്റാന്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുപോഴും കെട്ടിടത്തിലെ റൂമുകളിൽ വൈദ്യുതി കളക്ഷനോ,, വാട്ടർ കണക്ഷ നോ ഇല്ല, പല ജനകീയ വിഷയങ്ങളും മാറ്റി വെച്ചാണ് ഗ്രാമപഞ്ചായത്ത് കോംപ്ലക്സ് പണിതത്, വാഹന പാർക്കിഗ് സൗകര്യമുൾപ്പെടെ ഇല്ലെന്നും ഇവർ പറഞ്ഞുConclusion:Etv
Last Updated : Dec 5, 2019, 3:18 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.