മലപ്പുറം: കൊവിഡ് നിയമം ലംഘിച്ച് കണ്ടെയ്‌ൻമെന്‍റ് സോണില്‍ ഫുട്‌ബോള്‍ കളിക്കാനിറങ്ങിയവര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് പൊലീസ്. അരീക്കോട് പുത്തലം മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിരുതന്മാര്‍ക്കാണ് പൊലീസിന്‍റെ വക പണികിട്ടിയത്.
കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ കണ്ടെയ്‌മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശമാണ് അരീക്കോട്. ഇവിടെ പൊലീസിന്‍റെ കര്‍ശന പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടെയാണ് പുത്തനം മൈതാനത്ത് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഫുട്‌ബോള്‍ കളി.
വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് മൈതാനത്തുണ്ടായിരുന്നവര്‍ നാലുപാടും ഓടി രക്ഷപ്പെട്ടു. അതോടെ മൈതാനത്ത് സ്ഥാപിച്ചിരുന്ന രണ്ട് ഗോള്‍ പോസ്റ്റുകള്‍ അരീക്കോട് പൊലീസ് ജീപ്പില്‍ കയറ്റികൊണ്ടു പോയി. സംഭവം പൊലീസിന്‍റെ കൂട്ടത്തില്‍ നിന്നുള്ള ആരോ റെക്കോഡ് ചെയ്‌ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തതോടെ ദൃശ്യങ്ങള്‍ വൈറലായി. പൊലീസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍താരങ്ങളും. നിരവധി പേരാണ് ഇതിനോടകം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.