മലപ്പുറം: ജില്ലയിൽ സമ്പർക്കത്തിലൂടെ 17 പേർക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13 പേരും പൊന്നാനിയിൽ നിന്നുള്ളവരാണ്. പ്രദേശത്ത് രോഗവ്യാപനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ആണ് ഇവർക്ക് പോസ്റ്റീവ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങി ഒരുപാട് പേരുമായി സമ്പർക്കം ഉണ്ടാകാൻ സാധ്യതയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 22 പേർക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 521 ആയി. ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകൾ വർധിക്കുന്നതും ലക്ഷണം ഇല്ലാത്തവർക്കും രോഗം സ്വീകരിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കൊവിഡ് ബാധിയായ ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്നു കുട്ടികളും മരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മലപ്പുറം എരങ്ങിമങ്ങാട് സ്വദേശിനിയായ ഇവർക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിൽ 15 പേർ കൂടി രോഗമുക്തരായി.
മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ജില്ലയില്‍ ആശങ്ക - മലപ്പുറം ജില്ലയിലെ കൊവിഡ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഭൂരിഭാഗംപേരും പൊന്നാനി താലൂക്കിലുള്ളവര്‍. സ്ഥിതി ഗുരുതരമായ പൊന്നാനിയിൽ കർശന നിയന്ത്രണങ്ങളാണ് തുടരുന്നത്