ETV Bharat / state

മലപ്പുറത്ത് ഒരു പ്രവാസിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

Kl-mpm-covid update മലപ്പുറത്ത് ഒരു പ്രവാസിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു latest malappuram covid 19
മലപ്പുറത്ത് ഒരു പ്രവാസിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 11, 2020, 8:07 PM IST

മലപ്പുറം: ജില്ലയില്‍ തിരിച്ചെത്തിയ ഒരു പ്രവാസിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ളയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച അബുദാബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബുദാബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.

കുവൈത്തിലെ അല്‍ ജലീബില്‍ പച്ചക്കറി വില്‍പ്പന കേന്ദ്രത്തില്‍ കാഷ്യറാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച കരുളായി പാലേങ്കര സ്വദേശി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമേഹത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് ഏപ്രില്‍ 15 ന് പക്ഷാഘാതമുണ്ടാവുകയും തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. കൊവിഡ് ആശങ്കകള്‍ക്കിടെ മെയ് ഒമ്പതിന് രാത്രി കുവൈത്തില്‍ നിന്ന് ഐഎക്‌സ് - 396 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി 12 മണിയ്ക്ക് 108 ആംബുലന്‍സില്‍ യാത്ര തിരിച്ച് മെയ് 10 ന് പുലര്‍ച്ചെ നാല് മണിയ്ക്ക് മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിനു പുറമെ പക്ഷാഘാതത്തിനും പ്രമേഹത്തിനുമുള്ള ചികിത്സയും ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. ഇയാള്‍ക്കൊപ്പം കുവൈത്തില്‍ നിന്ന് ഐഎക്‌സ് - 396 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയവരെല്ലാം ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്. പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.