മലപ്പുറം: കൊണ്ടോട്ടില്‍ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം-മഞ്ചേരി കോടതികള്‍ താല്‍ക്കാലികമായി അടച്ചു. കൊണ്ടോട്ടി നഗരസഭയില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി ബാറിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. കോടതിയും പരിസരവും അണുവിമുക്തമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോടതി പരിസരം അണുവിമുക്തമാക്കിയ ശേഷം വരും ദിവസങ്ങളില്‍ കോടതി തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം കോടതി നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.
അഭിഭാഷകന് കൊവിഡ്; മലപ്പുറം-മഞ്ചേരി കോടതികള്‍ അടച്ചു - malappuram manjeri court
കോടതിയും പരിസരവും അണുവിമുക്തമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.