ETV Bharat / state

കൊവിഡ്-19 : മലപ്പുറത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന - covid cases in malappuram

2,776 പേര്‍ക്ക് രോഗബാധ; 378 പേര്‍ക്ക് കൂടി രോഗമുക്തി

Covid-19  കൊവിഡ്-19  Increase in the number of patients in Malappuram  മലപ്പുറത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ധന  മലപ്പുറം  malappuram  മലപ്പുറം കൊവിഡ്  malappuram covid  covid cases in malappuram  മലപ്പുറത്തെ കൊവിഡ്
Covid-19: Increase in the number of patients per day in Malappuram
author img

By

Published : Apr 22, 2021, 7:41 PM IST

മലപ്പുറം: കൊവിഡ് നാള്‍വഴികളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ മലപ്പുറം ജില്ല. 24 മണിക്കൂറിനിടെ 2,776 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതിൽ 2,675 പേര്‍ നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഉറവിടമറിയാത്ത 60 രോഗികളാണുള്ളത്. നിലവിൽ 15,221 പേര്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നു. ആകെ 30,484 പേരാണ് നിരീക്ഷണത്തിലുള്ളത്. 15,221 പേര്‍ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

കൂടുതൽ വായനയ്‌ക്ക്: സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കൊവിഡ്

രോഗ ബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഇതുവരെയായി 642 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്. 378 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,26,195 ആയി. അതേസമയം ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മേഖലയിലേക്കുള്‍പ്പെടെ വ്യാപിപ്പിച്ചുകൊണ്ട് ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.