ETV Bharat / state

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Covid 19 confirmed in Malappuram district

ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഒമ്പതായി. മാര്‍ച്ച് 19 നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബായില്‍ നിന്ന് എസ്.ജി - 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ രാത്രി 9.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി.

KL - mpm - Covid pkg  Covid 19 confirmed in Malappuram district  മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Mar 29, 2020, 9:23 PM IST

മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശിയായ 41 കാരനാണ് വൈറസ് ബാധിച്ചത്. ഇയാള്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഒമ്പതായി.
മാര്‍ച്ച് 19 നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബായില്‍ നിന്ന് എസ്.ജി - 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ രാത്രി 9.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്‍റെ കാറില്‍ മഞ്ചേരി പയ്യനാടുള്ള സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും സഹോദരന്‍റെ വീട്ടിലേക്കു മാറ്റി തനിച്ചാണ് വീട്ടില്‍ കഴിഞ്ഞത്. മാര്‍ച്ച് 20, 21, 22, 23 തീയ്യതികളിലും വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. 24ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 11.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് പയ്യനാട് സ്വദേശിയും കൈക്കൊണ്ടത്. ഇത് മാതൃകാപരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം മാര്‍ച്ച് 19 ന് രാത്രി 9.30 ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ എസ്.ജി- 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.