ETV Bharat / state

വ്യാജ ചികിത്സ ; പൊന്നാനിയില്‍ രണ്ടുപേര്‍ പിടിയില്‍

തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദ്ദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരാണ് പിടിയിലായത്.

വ്യാജ ചികില്‍സ ; പൊന്നാനിയില്‍ രണ്ടുപേര്‍ പിടിയില്‍
author img

By

Published : Oct 24, 2019, 8:20 PM IST

Updated : Oct 24, 2019, 9:03 PM IST

മലപ്പുറം : പൊന്നാനി കടവനാട് മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡില്‍ രണ്ടുപേർ പൊലീസ് പിടിയില്‍. തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദ്ദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ രണ്ട് വർഷമായി പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോട് ചേർന്ന് മജ് ലിസു ശിഫ എന്ന പേരിൽ അനധികൃത വ്യാജ ചികിത്സയും, പണപ്പിരിവും നടത്തിവരികയായിരുന്നു ഇവര്‍.

വ്യാജ ചികിത്സ ; പൊന്നാനിയില്‍ രണ്ടുപേര്‍ പിടിയില്‍

കടവനാട് കേന്ദ്രീകരിച്ച് നാളുകളായി വ്യാജ ചികിത്സയാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സ്‌ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ ചികിത്സയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ രേഖകളില്ലാത്ത രണ്ട് ലക്ഷത്തിനാല്‍പ്പതിനായിരം രൂപ കണ്ടെത്തി.

അന്വേഷണത്തിൽ ചികിത്സാ കേന്ദ്രം നടത്താനാവശ്യമായ രജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാതെ മാനസിക, വന്ധ്യത ചികിത്സ നടത്തുന്നുണ്ടെന്നും, ഇതിനായി വൈദ്യ ശാലകളിൽ നിന്നും ലഭിക്കുന്ന അരിഷ്‌ടവും മറ്റു നാട്ടുമരുന്നുകളുമാണ് നൽകുന്നതെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്‌ത പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.

Intro:മലപ്പുറം പൊന്നാനിയിൽ വ്യാജ ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് പൊന്നാനിയിൽ രണ്ടുപേർ പിടിയിൽBody:ചികിത്സാ കേന്ദ്രം നടത്താനാവശ്യമായ രജിസ്ട്രേഷനില്ലെന്നും, യാതൊരു ലൈസൻസുമില്ലാതെ ഇവർ മാനസിക, വന്ധ്യത ചികിത്സ നടത്തുന്നുണ്ടെന്നും, ഇതിനായി വൈദ്യ ശാലകളിൽ നിന്നും ലഭിക്കുന്ന അരിഷ്ടവും, മറ്റു നാട്ടുമരുന്നുകളുമാണ് നൽകുന്നതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.Conclusion:പൊന്നാനി കടവനാട് മേഖലയിൽ ചികിത്സ നടത്തിവന്നിരുന്ന വ്യാജ സിദ്ധരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോട് ചേർന്ന് മജ് ലിസു ശിഫ എന്ന പേരിൽ അനധികൃതമായി വ്യാജ ചികിത്സയും, പണപ്പിരിവും നടത്തിവന്ന തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദ്ദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് പൊന്നാനി എസ്.ഐ.ബേബിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇവരുടെ നേതൃത്വത്തിൽ നാളുകളായി വ്യാജ ചികിത്സയാണ് കടവനാട് കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് എസ്.പി. തിരൂർ ഡി.വൈ.എസ്.പി.ക്ക് വിവരം നൽകുകയും, ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിൽപരിശോധന നടത്തുകയായിരുന്നു.

byte

പൊന്നാനി എസ്.ഐ
.ബേബിച്ചൻ ജോർജ്

പരിശോധനയിൽ ചികിത്സാ കേന്ദ്രം നടത്താനാവശ്യമായ രജിസ്ട്രേഷനില്ലെന്നും, യാതൊരു ലൈസൻസുമില്ലാതെ ഇവർ മാനസിക, വന്ധ്യത ചികിത്സ നടത്തുന്നുണ്ടെന്നും, ഇതിനായി വൈദ്യ ശാലകളിൽ നിന്നും ലഭിക്കുന്ന അരിഷ്ടവും, മറ്റു നാട്ടുമരുന്നുകളുമാണ് നൽകുന്നതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.പരിശോധനയിൽ രേഖകളില്ലാത്ത രണ്ട് ലക്ഷത്തിനാല് പതിനായിരം രൂപ കണ്ടെത്തിയതായി എസ്.ഐ. പറഞ്ഞു.കൂടാതെ പത്തിന്റെയും, അഞ്ചിന്റെയും, ചില്ലറകളും ഭണ്ഡാരത്തിൽ നിന്നും കണ്ടെടുത്തു. സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ ചികിത്സയെന്നായിരുന്നു പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
Last Updated : Oct 24, 2019, 9:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.