മലപ്പുറം: കൊറോണ വൈറസ് ബാധ സംശയിച്ച് മലപ്പുറം ജില്ലയിൽ ആറുപേർ മഞ്ചേരി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടെന്ന് ആരോഗ്യവകുപ്പ്. ജില്ലയിലെ 11 നഗരസഭകളിലായി 250 പേർ നിരീക്ഷണത്തിൽ ഉണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ജില്ലയിലെ നടപടികളെന്നും അവർ വ്യക്തമാക്കി. ജില്ലയിൽ കൊറോണ പ്രതിരോധത്തിന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് മെഡിക്കൽ ഓഫീസർമാരുടെ യോഗവും നടന്നു.
കൊറോണ; മലപ്പുറത്ത് ആറുപേർ ഐസൊലേഷൻ വാർഡിലെന്ന് ആരോഗ്യ വകുപ്പ് - lsolation ward
ജില്ലയിലെ 11 നഗരസഭകളിലായി 250 പേർ നിരീക്ഷണത്തിൽ ഉണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
![കൊറോണ; മലപ്പുറത്ത് ആറുപേർ ഐസൊലേഷൻ വാർഡിലെന്ന് ആരോഗ്യ വകുപ്പ് മലപ്പുറം കൊറോണ വൈറസ് ബാധ മഞ്ചേരി ഐസൊലേഷൻ വാർഡ് malappuram lsolation ward corona virus](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5916405-206-5916405-1580529494530.jpg?imwidth=3840)