ETV Bharat / state

മഞ്ചേരി മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാൻ്റിനായുള്ള പ്രാരംഭ പ്രവൃത്തികൾ തുടങ്ങി - മെൻസ് ഹോസ്റ്റലിനു സമീപം

മെൻസ് ഹോസ്റ്റലിന് സമീപം 1500 ചതുരശ്ര അടിയിൽ അഞ്ച് മീറ്റർ ഉയരത്തിൽ ഒറ്റനില കെട്ടിടമായാണ് ഓക്‌സിജൻ ജനറേറ്റർ പ്ലാൻ്റ് പണിയുന്നത്.

Construction work on the Oxygen Generator Plant has begun  മഞ്ചേരി മെഡിക്കൽ കോളജിൽ ഓക്‌സിജൻ ജനറേറ്റർ പ്ലാൻ്റ്  പ്രാരംഭ പ്രവൃത്തികൾ  മെൻസ് ഹോസ്റ്റലിനു സമീപം  ട്രാൻസ്‍ഫോർമർ
ഓക്‌സിജൻ ജനറേറ്റർ പ്ലാൻ്റിനായുള്ള കെട്ടിടനിർമാണ പ്രവൃത്തികൾ ആരംഭിച്ചു
author img

By

Published : May 8, 2021, 10:19 PM IST

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ ഓക്‌സിജൻ ജനറേറ്റർ പ്ലാൻ്റിനായുള്ള കെട്ടിടനിർമാണത്തിൻ്റെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി. മെൻസ് ഹോസ്റ്റലിന് സമീപം 1500 ചതുരശ്ര അടിയിൽ അഞ്ച് മീറ്റർ ഉയരത്തിൽ ഒറ്റനില കെട്ടിടമാണ് പണിയുന്നത്.

Read more: ആശ്വാസം; തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്‍റ് സജ്ജം

ഇതിനായി സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി നിലമൊരുക്കി. 12 പില്ലറുകളാണ് കെട്ടിടത്തിന് വേണ്ടത്. ഇതിൻ്റെ പ്രവൃത്തികളാകും ആദ്യം നടക്കുക. പ്ലാൻ്റിനായി പ്രത്യേകം ട്രാൻസ്‍ഫോർമർ സ്ഥാപിക്കേണ്ടിവരുമെന്നും രണ്ടാഴ്‌ച കൊണ്ട് പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. നിർമിതി കേന്ദ്രത്തിനാണ് കെട്ടിടത്തിൻ്റെ നിർമ്മാണ ചുമതല. ഇതിനായി 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.