ETV Bharat / state

വിജയാഘോഷത്തിനിടെ തുവ്വൂരില്‍ സംഘര്‍ഷം; 30 പേര്‍ക്കെതിരെ കേസ്

ബുധനാഴ്‌ച തുവ്വൂരില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു

author img

By

Published : Dec 17, 2020, 11:33 PM IST

തുവ്വൂര്‍ സംഘര്‍ഷം വാര്‍ത്ത തെരഞ്ഞെടുപ്പ് സംഘര്‍ഷം വാര്‍ത്ത thuvoor conflict news election conflict news
പൊലീസ്

മലപ്പുറം: വിജയാഘോഷത്തിനിടെ തുവ്വൂർ പായിപ്പുല്ലിലുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ടാല്‍ അറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു. യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ബുധനാഴ്‌ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഘർഷം. യുഡിഎഫ് നടത്തിയ വിജയാഘോഷത്തിന് നേരെ എൽഡിഎഫ് പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യൂത്ത് ലീഗ് പ്രവർത്തകന്‍റെ മൊഴിയിൽ പറയുന്നത്.

ഇരു പാർട്ടിയിലേയും പ്രവർത്തകരെ മാറ്റുന്നതിനിടെ പൊലീസുകാർക്കും പരിക്കേറ്റു. മൊബൈൽ വിഷ്വലുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.