ETV Bharat / state

യുഡിഎഫിന് ദിനംപ്രതി ആത്മവിശ്വാസം കൂടുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി - എൽഡിഎഫിനെതിരെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും നിലനിൽക്കണമെങ്കിൽ യുഡിഎഫ് ഭരണത്തിൽ വരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

pk kunjalikutty news  kunjalikutty against ldf  kunjalikutty against joyce george  പി.കെ. കുഞ്ഞാലിക്കുട്ടി വാർത്ത  എൽഡിഎഫിനെതിരെ കുഞ്ഞാലിക്കുട്ടി  ജോയ്‌സ് ജോർജിനെതിരെ കുഞ്ഞാലിക്കുട്ടി
യുഡിഎഫിന് ദിനംപ്രതി ആത്മവിശ്വാസം കൂടുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി
author img

By

Published : Mar 30, 2021, 3:26 PM IST

Updated : Mar 30, 2021, 6:19 PM IST

മലപ്പുറം: യുഡിഎഫിന് ഓരോ ദിവസവും കൂടുമ്പോഴും ആത്മവിശ്വാസം കൂടി കൂടി വരികയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ദേശീയ തലത്തിൽ ഇടതുപക്ഷം പിന്തുണ കൊടുത്തു നിർത്തുന്ന നേതാവിനെയാണ് ജോയ്‌സ് ജോർജ് അപമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെയും ജോയ്‌സ് ജോർജ് തന്‍റെ പ്രസ്‌താവനയിലൂടെ അപമാനിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒരിക്കൽ കൂടി അധികാരത്തിലെത്തിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആദ്യപടിയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫിന് ദിനംപ്രതി ആത്മവിശ്വാസം കൂടുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി

സർവേകൾക്ക് വിലയില്ലാതായെന്നും കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഏത് സർവേയാണ് ശരിയായതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് പകരമായി ഒരു ചേരി വളർന്നു വരുന്നെന്നും കേരളത്തിൽ സിപിഎം ബിജെപിക്ക് കീഴടങ്ങുന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അരി പൂഴ്ത്തിവച്ചവരെ ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും നിലനിൽക്കണമെങ്കിൽ യുഡിഎഫ് ഭരണത്തിൽ വരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Mar 30, 2021, 6:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.