മലപ്പുറം: കേരളത്തിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ വര ഗ്രീനിന്റെ കീഴിൽ അക്രലിക് പെയിന്‍റിങ്ങ് ക്യാമ്പ് നടത്തി. 22 ആർട്ടിസ്റ്റുകൾ 22 ലൊക്കേഷൻ വൺ മൈൻഡ് എന്ന ആശയത്തിലാണ് പെയിന്‍റിങ്ങ് നടന്നത്.കേരളത്തിലുടനീളമുള്ള കലാകാരൻമാരുടെ കൂട്ടായ്മയായ വര ഗ്രീൻ അംഗം ജോഷി പേരാമ്പ്രയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രശസ്ത സിനിമാ നടൻ ജോൺ മാത്യു, നാടൻപാട്ട് കലാകാരൻ സുരേഷ് തിരുവാലി, ഉസ്മാൻ ഇരുമ്പുഴി തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ള 22 പേരാണ് കൂട്ടായ്മയിൽ ഉള്ളത്.
നേരത്തെ ഓരോ ജില്ലകളിലെയും പ്രത്യേക സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്തായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നതെന്നും ലോക്ക്ഡൗൺ ചിത്രരചന വീടുകളിൽ ഒതുങ്ങിയെന്നും കൂട്ടായ്മയിലെ അംഗമായ വണ്ടൂർ കുറ്റിയിൽ സ്വദേശി എ. എം. സുനിൽ പറഞ്ഞു.Bസെപ്റ്റംബർ രണ്ടിന് എറണാകുളത്ത് 22 കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശനത്തിന് വയ്ക്കും.