മലപ്പുറം: രാത്രി സമയത്ത് റിസോര്‍ട്ടുകളില്‍ ലഹരി ഉല്‍പന്നങ്ങൾ എത്തുന്നതായി പരാതി. കക്കാടംപൊയിലിലെ റിസോര്‍ട്ടുകളിലാണ് സംഭവം. ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട വാളം തോട്ടിൽ റിസോര്‍ട്ടുകളില്‍ ചൂതാട്ടവും ലഹരി വസ്തുക്കളുടെ വിൽപ്പനയും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി വാർഡ് അംഗം അനീഷ് അഗസ്റ്റ്യൻ പരാതി നല്‍കി. ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകൾ എല്ലാ രേഖകളോടും കൂടിയാണോ പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് അനീഷ് ആവശ്യപ്പെട്ടു. നിലമ്പൂർ സി.ഐ, എക്സൈസ് ഇൻസ്പെക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയില്ല.
റിസോര്‍ട്ടുകളില്‍ ലഹരി ഉല്‍പന്നങ്ങൾ എത്തുന്നതായി പരാതി - alcohol products
ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട വാളം തോട്ടിൽ റിസോര്‍ട്ടുകളില്‍ ചൂതാട്ടവും ലഹരി വസ്തുക്കളുടെ വിൽപ്പനയും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി ഗ്രാമ പഞ്ചായത്തംഗം നിലമ്പൂർ പൊലീസിൽ പരാതി നൽകി
മലപ്പുറം: രാത്രി സമയത്ത് റിസോര്‍ട്ടുകളില്‍ ലഹരി ഉല്‍പന്നങ്ങൾ എത്തുന്നതായി പരാതി. കക്കാടംപൊയിലിലെ റിസോര്‍ട്ടുകളിലാണ് സംഭവം. ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട വാളം തോട്ടിൽ റിസോര്‍ട്ടുകളില്‍ ചൂതാട്ടവും ലഹരി വസ്തുക്കളുടെ വിൽപ്പനയും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി വാർഡ് അംഗം അനീഷ് അഗസ്റ്റ്യൻ പരാതി നല്‍കി. ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകൾ എല്ലാ രേഖകളോടും കൂടിയാണോ പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് അനീഷ് ആവശ്യപ്പെട്ടു. നിലമ്പൂർ സി.ഐ, എക്സൈസ് ഇൻസ്പെക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയില്ല.
Byt. അനീഷ് അഗസ്റ്റ്യൻ, വാർഡ് അംഗംConclusion:Etv