മലപ്പുറം: വളാഞ്ചേരിയില്‍ വ്യാപാരികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. വ്യാപാരി പ്രകടനത്തിനുനേരെ ബസ് ജീവനക്കാര്‍ കൂവി വിളിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാപാരിയെ ബസ് ജീവനക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ നേതൃത്വത്തില്‍ ബസ്റ്റാന്‍റില്‍ പ്രകടനം നടത്തിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ വ്യാപാരിയും ബസ് ജീവനക്കാരനും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ബസ് അമിതവേഗത്തില്‍ പ്രവേശിച്ചെന്നാരോപിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതി അംഗമായ മൊയ്‌തീന്‍ മൈത്രി ബസ് ഡ്രൈവറായ ഷാഫിയുമായി തര്‍ക്കത്തിലായത്. ഇതിനിടെയാണ് ഇയാൾക്ക് മർദനമേറ്റത്.
തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബസ്റ്റാൻഡില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഇതിനിടയില്‍ പ്രകോപനപരമായി ബസ് ജീവനക്കാര്‍ കൂകി വിളിച്ചതോടെ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ തിരിച്ചുവന്ന് ഉന്തും തള്ളും ഉണ്ടായതും സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയും ചെയ്‌തതോടെ സ്ഥലത്തെത്തിയ വളാഞ്ചേരി പൊലീസ് ഇരുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു.
അതേസമയം ബസ് ജീവനക്കാരുടെ പ്രവര്‍ത്തിയില്‍ പൊലീസുകാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് വ്യാപാരി നേതാക്കള്‍ ആരോപിച്ചു. വ്യാപാരിയെ മര്‍ദിച്ചതിന് ബസ് ജീവനക്കാര്‍ക്കെതിരെയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് വ്യാപാരികള്‍ക്കെതിരെയും വളാഞ്ചേരി പൊലീസ് കേസെടുത്തു. ബസ്റ്റാന്‍റില്‍ വെച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ വ്യാപാരിയും ബസ് ജീവനക്കാരനും ആശുപത്രിയില്‍ ചികിത്സയിലാണ്. അനുരഞ്‌ജന ചര്‍ച്ചകള്‍ക്കായി ഇന്ന് രാത്രി ഇരുകൂട്ടരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്