മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാൽ സഹകരിക്കില്ലന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. പിണറായിയുടെ ഗൂഢ ശ്രമം തിരിച്ചറിയണമെന്ന് ഇടി മുഹമ്മദ് ബഷീർ എം.പിയും പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും . കൊണ്ടോട്ടിയിൽ മൂന്ന് ദിനങ്ങളിലായി നടന്ന സമ്മേളനം സമാപിച്ചു.
രാജ്യത്തിന്‍റെ മഹിതമായ മതേതര ഐക്യം തകർക്കുന്ന ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രതിജ്ഞയെടുക്കുമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദേശരക്ഷാറാലിയോടെ കൊണ്ടോട്ടി മണ്ഡലം മുസ്ലിംയൂത്ത് ലീഗ് സമ്മേളനം സമാപിച്ചു. കൊളത്തൂരില്‍ നിന്നും വൈറ്റ്ഗാര്‍ഡ് പരേഡിന്‍റെ അകമ്പടിയോടെ ആരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. വിവിധങ്ങളായ പ്ലോട്ടുകളും റാലിയെ ശ്രദ്ധേയമാക്കി.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.മുഹ്യുദ്ദീൻ പരിപാടിയിൽ അലി അധ്യക്ഷത വഹിച്ചു. അഡ്വ.യു.എ.ലത്തീഫ്, ടി.വി. ഇബ്രാഹീം എം.എല്‍.എ, പി.കെ.സി.അബ്ദുറഹിമാൻ, പി.എ.ജബ്ബാർഹാജി, അശ്റഫ് മടാൻ, എ. ഷൗക്കത്തലിഹാജി, സിദ്ധീഖലിരാങ്ങാട്ടൂര്‍ തുടങ്ങിയവർ പങ്കെടുത്തു.