മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് കുരുന്ന് ടീച്ചറുടെ ഓൺലൈൻ ക്ലാസ്. കുട്ടിത്വം നിറഞ്ഞു തുളുമ്പി കൊണ്ട് കുഞ്ഞുനാവിൽ വലിയ കാര്യങ്ങൾ പറയുന്ന ഒന്നാം ക്ലാസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രീ പ്രൈമറി ടീച്ചറായ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ പകരം ദിയ ഫാത്തിമ ക്ലാസെടുത്തു. അമ്മ പഠിപ്പിക്കുന്ന അമ്പലക്കടവ് എ.എം.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കക്ഷി. അധ്യാപകരെ പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് ദിയ കുട്ടികളെ ഗണിതം പഠിപ്പിച്ചത്. വീട്ടിലെ തക്കാളിയും പയറും ഉപയോഗിച്ച് എണ്ണം പഠിപ്പിച്ചു. പരിശീലനം ലഭിച്ച അധ്യാപകർക്ക് സമാനമായി ക്ലാസ് കൈകാര്യം ചെയ്‌ത ദിയയുടെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി. എൽകെജിയുടെ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ ദിയ ടീച്ചറുടെ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ഇഷ്‌ടപ്പെട്ടു. ഭാവിയിൽ അധ്യാപികയാവണമെന്ന് തന്നെയാണ് ദിയയുടെ ആഗ്രഹം. നുസ്രത് - താഹിർ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.
കൗതുകമായി കുഞ്ഞുദിയയുടെ ഓൺലൈൻ ക്ലാസ്
അമ്മയ്ക്ക് പകരം മകൾ ക്ലാസെടുത്തു.. ഒന്നാം ക്ലാസുകാരിയുടെ ഓൺലൈൻ ക്ലാസിന് ആരാധകരേറെ..