മലപ്പുറം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രതിസന്ധികളെ മറികടക്കാൻ ചിത്രകാരന്മാരുടെ കൂട്ടായ്മയായ "ചാർക്കോൾ "തങ്ങളുടെ സൃഷ്ടികൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വിൽപനക്ക് വെക്കുന്നു. 30 ഓളം വരുന്ന ചിത്രകലാകാരൻമാരുടെ കൂട്ടായ്‌മയാണ് "ചാർക്കോൾ ".
ചിത്ര കലയോടുള്ള അഭിനിവേശം മൂലം ഈ രംഗത്ത് ജോലി ചെയ്യുന്നവർ വളരെ പ്രതിസന്ധികളിലൂടെ ആണ് കടന്നു പോകുന്നത്. കൊവിഡുമൂലമുള്ള പ്രതിസന്ധി ഇപ്പോൾ കൂട്ടായ്മയെ താളംതെറ്റിച്ചിരിക്കുകയാണ്. ചിത്രകലാകാരന്മാർക്ക് ഒത്തു കൂടുന്നതിനും ചിത്രരചനയിൽ താൽപര്യമുള്ളവർക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന അവസരം ഒരുക്കുന്നുണ്ട് . കലയെ സ്നേഹിക്കുന്നവർക്ക് മിതമായ വിലയിൽ ചിത്രങ്ങൾ വാങ്ങിക്കുന്നതിനും അവസരം കൂടിയാണിത്.