മലപ്പുറം: നിലമ്പൂർ നഗരസഭയിൽ ചന്തക്കുന്ന് മത്സ്യ-മാംസ മാർക്കറ്റ് അടച്ചിടുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് അറിയിച്ചു. 15 ദിവസത്തേയ്ക്കാണ് അടച്ചിടുക. മാർക്കറ്റിലെ 13 പേർ ഉൾപ്പെടെ പ്രദേശത്ത് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിലമ്പൂർ ഗവ. മോഡൽ യു.പി സ്കൂളിൽ നടത്തിവരുന്ന ആന്‍റിജൻ ടെസ്റ്റ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. സമ്പർക്കത്തിലൂടെ ഒരാൾക്കും കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. ഇയാൾ പങ്കെടുത്ത ജുമുഅ നമസ്‌കാരത്തിൽ ഉണ്ടായിരുന്നവര്‍ ക്വാറന്‍റൈനിലാണ്.
നിലമ്പൂരിൽ ചന്തക്കുന്ന് മത്സ്യ-മാംസ മാർക്കറ്റ് അടച്ചിടും - മത്സ്യ-മാംസ മാർക്കറ്റ്
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിലമ്പൂർ ഗവ. മോഡൽ യു.പി.സ്കൂളിൽ നടത്തിവരുന്ന ആന്‍റിജൻ ടെസ്റ്റ് പരിശോധനയിൽ 18 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു
![നിലമ്പൂരിൽ ചന്തക്കുന്ന് മത്സ്യ-മാംസ മാർക്കറ്റ് അടച്ചിടും Chandakkunnu fish and meat market മത്സ്യ-മാംസ മാർക്കറ്റ് ചന്തക്കുന്ന് മത്സ്യ-മാംസ മാർക്കറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8112581-thumbnail-3x2-nilamboor.jpg?imwidth=3840)