ETV Bharat / state

മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം

വൈറസ് വ്യാപനം തടയാൻ പരിശോധന കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസംഘം

central team  covid prevention activities  malappuram district news  മലപ്പുറം ജില്ല വാർത്ത  കേന്ദ്രസംഘം  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  കൊവിഡ്  covid 19 malappuram
മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം
author img

By

Published : Jul 31, 2021, 10:09 PM IST

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിലെ നോഡല്‍ ഓഫിസര്‍ ഡോ. അനുരാധ എന്നിവരുള്‍പ്പെട്ട സംഘമാണ് ജില്ലയിലെത്തിയത്. സംഘം ജില്ലയിലെ കൊവിഡ് വ്യാപന നിരക്കും രോഗ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനത്തിനു തടയിടാന്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍ദേശിച്ചു.

രോഗനിയന്ത്രണത്തിന് ശാസ്‌ത്രീയ മാർഗങ്ങൾ നിർദേശിച്ച് കേന്ദ്രസംഘം

വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണം. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആര്‍.ആര്‍.ടി വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് വിധേയരാക്കണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സംഘം നിർദേശിച്ചു.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവരെ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ വീഴ്ച പാടില്ല. രോഗ ലക്ഷണങ്ങളുള്ളവരെയെല്ലാം പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നതിലൂടെ മാത്രമെ വൈറസ് വ്യാപന നിരക്ക് കുറക്കാന്‍ കഴിയൂവെന്നും പൊതു സ്ഥലങ്ങളില്‍ ആരോഗ്യ ജാഗ്രതയും സാമൂഹ്യ അകലവും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കണമെന്നും സംഘം അറിയിച്ചു.

Also Read: COVID 19 : കേന്ദ്ര സംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളില്‍

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ. മുഹമ്മദ് ഇസ്‌മയില്‍, ഡോ. പി. അഫ്‌സല്‍, കൊവിഡ് ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ടി. നവ്യ, ജില്ല ടി.ബി ഓഫിസര്‍ ഡോ. സി. ഷുബിന്‍, ആര്‍ദ്രം അസിസ്റ്റന്‍റ് നോഡല്‍ ഓഫിസര്‍ ഡോ. ഫിറോസ് ഖാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് ചികിത്സ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും സംഘം സന്ദര്‍ശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.