മലപ്പുറം: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന് തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. നൂറനാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തെ ചുറ്റിപറ്റി സർക്കാർ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇനി നടത്താൻ പോകുന്നത് എന്ന് ശ്രദ്ധിക്കണമെന്നും അതിനനുസരിച്ച് വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യൂസുഫ് ആര്യൻ തൊടിക സമ്മേളത്തിന് അധ്യക്ഷത വഹിച്ചു.