ETV Bharat / state

പിആര്‍ ശ്രീജേഷിന്‌ പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് - indian hockey team

പിആര്‍ ശ്രീജേഷിന് ഒരു ലക്ഷം ; ജില്ലയില്‍ നിന്നുള്ള ഒളിമ്പിക് താരങ്ങള്‍ക്ക് അരലക്ഷം

ഒളിമ്പിക്‌ മെഡല്‍ ജേതാവ്‌  പിആര്‍ ശ്രീജേഷിന്‌ പാരിതോഷികം  ഒളിമ്പിക്‌ താരങ്ങള്‍ക്ക് ക്യാഷ്‌ അവാര്‍ഡ്‌  പാരിതോഷികം  മലപ്പുറം ജില്ലാ പഞ്ചായത്ത്  മലപ്പുറം  പിആര്‍ ശ്രീജേഷ്‌  ടോക്യോ ഒളിമ്പിക്‌സ്  cash award  pr sreejesh  indian hockey team  olympic winner hockey team
ഒളിമ്പിക്‌ മെഡല്‍ ജേതാവ്‌ പിആര്‍ ശ്രീജേഷിന്‌ പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്
author img

By

Published : Aug 9, 2021, 9:27 PM IST

മലപ്പുറം : ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിന്‍റെ ക്യാപ്‌റ്റന്‍ പിആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ല പഞ്ചായത്ത്. ഒരു ലക്ഷം രൂപയാണ് ഉപഹാരമായി നല്‍കുക.

ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്‌ താരങ്ങളായ കെടി ഇര്‍ഫാന്‍, എംപി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും പാരിതോഷികമായി നല്‍കുമെന്ന്‌ ഭരണസമിതി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എംകെ റഫീഖ പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി മാറിയ നീരജ്‌ ചോപ്രയെ യോഗം അഭിനന്ദിച്ചു.

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ജില്ലയില്‍ ആഘോഷിക്കാനും യോഗത്തില്‍ തീരുമാനമായി.

1995 ന് ശേഷമുള്ള തദ്ദേശ സ്വയംഭരണ സാരഥികളേയും അംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും. ഓരോ ചടങ്ങിലും 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ല.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ മിയാവാക്കി വനങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.