ETV Bharat / state

മോദി സർക്കാർ തനിക്കെതിരെയെടുത്ത കേസുകൾ അവാർഡായി കണക്കാക്കുന്നുവെന്ന് രാഹുൽ ഗാന്ധി - wayanad mp news

വണ്ടൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ എറിയാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ തനിക്കെതിരെ എടുത്ത കേസുകൾ അവാർഡായി കണക്കാക്കുന്നു: രാഹുൽ ഗാന്ധി cases filed Narendra Modi government considers as an award: Rahul Gandhi rahul gandhi news latest wayanad mp news രാഹുൽ ഗാന്ധി വാർത്തകൾ
മോദി സർക്കാർ തനിക്കെതിരെ എടുത്ത കേസുകൾ അവാർഡായി കണക്കാക്കുന്നു: രാഹുൽ ഗാന്ധി
author img

By

Published : Dec 5, 2019, 4:09 PM IST

മലപ്പുറം: മോദി സർക്കാർ തനിക്കെതിരെ എടുത്ത പതിനാറോളം കേസുകള്‍ അവാർഡായാണ് കണക്കാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. വണ്ടൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ എറിയാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് തനിക്ക് റെക്കോർഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. വണ്ടൂരില്‍ നിന്ന് 69,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചതില്‍ വണ്ടൂരിലെ വോട്ടർമാരോട് പ്രത്യേക നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കരുവാരക്കുണ്ട് ഗവ.ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് രാഹുൽ ഗാന്ധി വണ്ടൂരിലെത്തിയത്. പ്രവർത്തകരും നേതാക്കളും ചേർന്ന് രാഹുലിനെ സ്വീകരിച്ചു. യു.ഡി.എഫ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് കുഞ്ഞാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വണ്ടൂർ എം.എൽ.എ എ.പി.അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി.അജയ് മോഹൻ, ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്‌ണൻ, ഡി.സി.സി സെക്രട്ടറി എൻ.എ മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.

Intro:മോദി സർക്കാർ തനിക്ക് എതിരെ എടുത്തത് 20 ഓളം കേസുകൾ, രാഹുൽ ഗാന്ധി എം.പി., വണ്ടൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻവണ്ടൂർ എറിയാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹംBody:മോദി സർക്കാർ തനിക്ക് എതിരെ എടുത്തത് 20 ഓളം കേസുകൾ, രാഹുൽ ഗാന്ധി എം.പി., വണ്ടൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻവണ്ടൂർ എറിയാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം, മോദി സർക്കാർ എനിക്ക് എതിരെ എടുത്ത കേസുകൾ അവാർഡായാണ് കണക്കാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു, ,കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷമാണ് എനിക്ക് ലഭിച്ചത്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനം വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ്,69,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്, വണ്ടൂരിലെ വോട്ടർമാരോട് പ്രത്യേക നന്ദിയുണ്ടെന്നും, മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു നിറഞ്ഞ കൈയടികളോടെയാണ് പ്രവർത്തകരും നേതാക്കളും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ സ്ഥികരിച്ചത്, കരുവാരക്കുണ്ട് ഗവ.ഹൈസ് സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടോൽഘാടനത്തിന് ശേഷമാണ് കരുവാരക്കുണ്ടിൽ നിന്നും ഇന്നോവ കാറിൽ കാളികാവ് വഴി 11.30തോടെ വണ്ടൂരിലെ കൺവെൻഷനിലേക്ക് എത്തിയത്, പ്രവർത്തകരും നേതാക്കളും ചേർന്ന് സ്ഥികരിച്ചു, യു.ഡി.എഫ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു, എ.ഐ സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വണ്ടൂർ എം.എൽ എ .എ.പി.അനിൽകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി.അജയ് മോഹൻ,, ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനബ്ബറലി ശിഹാബ് തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ഡി.സി.സി സെക്രട്ടറി എൻ.എ മുബാറക്ക്, തുടങ്ങിയവർ പ്രസംഗിച്ചു, രണ്ട് ദിവസങ്ങളിലായി രാഹുൽ ഗാന്ധി പങ്കെടുക്കുന്ന രണ്ടു ദിവസത്തെ പരിപാടികളുടെ ഭാഗമായി നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വണ്ടൂരിലെ, യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തത്Conclusion:etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.