ETV Bharat / state

ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ പത്തൊൻപതുകാരി പിടിയിൽ - കാസര്‍ഗോഡ് സ്വദേശി ഷഹല

ദുബായില്‍ നിന്നുമെത്തിയ യുവതിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടി പൊലീസ്. പിടികൂടിയത് അടിവസ്‌ത്രത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം

Calicut  Calicut Airport  Police  Gold  women landed from dubai  ഒരു കോടി  സ്വര്‍ണം  അടിവസ്‌ത്രത്തില്‍  യുവതി  പൊലീസ്  ദുബായില്‍  പിടികൂടി  മലപ്പുറം  കാസര്‍ഗോഡ് സ്വദേശി ഷഹല  കാസര്‍ഗോഡ്
ഒരു കോടി രൂപയുടെ സ്വര്‍ണം അടിവസ്‌ത്രത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമം; യുവതി പൊലീസ് പിടിയില്‍
author img

By

Published : Dec 26, 2022, 11:59 AM IST

മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. അടിവസ്‌ത്രത്തുനുള്ളില്‍ വിദഗ്‌ദമായി മൂന്ന് പാക്കറ്റുകളായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.

ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് (19) 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തുവച്ച് പൊലീസ് പിടിയിലായത്. 1884 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. ഇന്നലെ രാത്രി 10.20ന് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് (IX 346) യുവതി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. കസ്‌റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

കസ്‌റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മധൈര്യം വിടാതെ ഇവര്‍ അതിനെയെല്ലാം പ്രതിരോധിച്ചു. ഇവരുടെ ലഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്ത് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്‌ത്രത്തുനുള്ളില്‍ വിദഗ്‌ദമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്.

നിലവില്‍ യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് പൊലീസ് കസ്‌റ്റംസിനും സമര്‍പ്പിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന 87-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.