മലപ്പുറം: നിര്‍ധനയായ രോഗിയുടെ ശസ്‌ത്രക്രിയക്കുള്ള പണം കണ്ടെത്താനായി സ്വകാര്യ ബസുകൾ കാരുണ്യ സര്‍വീസ് നടത്തി. മലപ്പുറം ജില്ലയിലെ ബസ് ഉടമ തൊഴിലാളി കോർഡിനേഷന്‍റെ 24 ബസുകളാണ് കാരുണ്യ സര്‍വീസിന്‍റെ ഭാഗമായത്. കുന്നുമ്മൽ സ്വദേശി കെപി കുഞ്ഞപ്പയുടെ ഭാര്യ ആയിഷാബീവിയുടെ ഹൃദയ ശസ്‌ത്രക്രിയക്കുള്ള പണം കണ്ടെത്താനായിരുന്നു കഴിഞ്ഞ ദിവസം ബസുകൾ സര്‍വീസ് നടത്തിയത്. ആയിഷയുടെ മകൻ അസ്‌കര്‍ സ്വകാര്യ ബസ് തൊഴിലാളിയാണ്. സഹപ്രവര്‍ത്തകനെയും കുടുംബത്തെയും സഹായിക്കാൻ മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, വേങ്ങര, പരപ്പനങ്ങാടി, പെരിന്തൽമണ്ണ ചെറുപ്പളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലോടുന്ന ബസ് ഉടമകളും ജീവനക്കാരും മുന്നിട്ടിറങ്ങുകയായിരുന്നു. സർവീസ് നടത്തി കിട്ടിയ പണം ചികിത്സാ ചെലവിനായി ആയിഷ ബീവിക്ക് കൈമാറും.
നിര്‍ധനയുടെ ചികിത്സക്ക് പണം; കാരുണ്യ സര്‍വീസുമായി സ്വകാര്യ ബസുകൾ - malappuram news
കുന്നുമ്മൽ സ്വദേശി കെപി കുഞ്ഞപ്പയുടെ ഭാര്യ ആയിഷാബീവിയുടെ ഹൃദയ ശസ്‌ത്രക്രിയക്കുള്ള പണം കണ്ടെത്താനാണ് ബസുകൾ കാരുണ്യ സര്‍വീസ് നടത്തിയത്