മലപ്പുറം: കൊവിഡിനെതിരെ കേരള സർക്കാറിന്‍റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്‍റെ ഭാഗമായി എൽകെജി വിദ്യാർഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജെംസ് പബ്ലിക്ക് സ്കൂളിലെ എൽകെജി വിദ്യാർഥിയായ സാൽവിയ ഡോറിസാണ് കൈ കഴുകുന്നതിന്‍റെ ആവശ്യകത വീഡിയോയിൽ വിവരിക്കുന്നത്.
പ്രമുഖ ചാനലുകൾ അടക്കം തങ്ങളുടെ പേജുകളിൽ ഷെയർ ചെയ്ത വീഡിയോക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലപ്പുറം വെന്നിയൂർ സ്വദേശി മാധ്യമ പ്രവർത്തകനായ ഡാറ്റസ് വേലായുധൻ, ശോഭ ദമ്പതികളുടെ മകളാണ് സാൽവിയ ഡോറിസ് എന്ന മഞ്ചാടി.