മലപ്പുറം: കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണ് 13 വയസുകാരൻ മരിച്ചു. നിലമ്പൂർ തേരോട്ടി കല്ലിങ്ങൽ ഷറഫുദ്ദീന്‍റെ മകൻ ഷഹലാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ കുളത്തിന്‍റെ പടിയിൽ നിന്ന് കാൽ തെന്നി കുളത്തിൽ വീഴുകയായിരുന്നു.
ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, പൊലീസ് എന്നിവർ എത്തി കുട്ടിയെ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് സെറീന. സഹോദരങ്ങൾ സാബിത്ത്, ഹൈഫ ഫാത്തിമ, സിനാൻ.
Also Read: സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
നിലമ്പൂർ ചക്കാലക്കത്ത് എൻഎസ്എസ് സ്‌കൂൾ വിദ്യാർഥിയാണ്. മൃതദേഹം നിലമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.