ETV Bharat / state

മലബാറിന്‍റെ രക്തരൂക്ഷിത പോരാട്ടം ; പൂക്കോട്ടൂര്‍ യുദ്ധം ഒരു നൂറ്റാണ്ടിന്‍റെ നിറവില്‍ - പൂക്കോട്ടൂര്‍ യുദ്ധത്തിനു വ്യാഴാഴ്ച നൂറ് വയസ്

1921 ആഗസ്റ്റ് 26നാണ് രക്തരൂക്ഷിത പോരാട്ടമായ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്.

blood battle of Malabar  one hundred years of The Pookottur war  മലബാറിന്‍റെ രക്തരൂഷിത പോരാട്ടമായ പൂക്കോട്ടൂര്‍ യുദ്ധം  പൂക്കോട്ടൂര്‍ യുദ്ധം  പൂക്കോട്ടൂര്‍ യുദ്ധം ഒരു നൂറ്റാണ്ടിന്‍റെ നിറവില്‍  പൂക്കോട്ടൂര്‍ യുദ്ധത്തിനു വ്യാഴാഴ്ച നൂറ് വയസ്  പൂക്കോട്ടൂര്‍ യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു നൂറ്റാണ്ട്
മലബാറിന്‍റെ രക്തരൂഷിത പോരാട്ടമായ പൂക്കോട്ടൂര്‍ യുദ്ധം ഒരു നൂറ്റാണ്ടിന്‍റെ നിറവില്‍
author img

By

Published : Aug 25, 2021, 11:06 PM IST

മലപ്പുറം : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ടതും മലബാറിലെ ചരിത്രാ ധ്യായവുമായ പൂക്കോട്ടൂര്‍ യുദ്ധത്തിന് വ്യാഴാഴ്ച നൂറ് വയസ്.

മലബാറില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് അനിവാര്യമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാവുമ്പോഴാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ ഒരു നൂറ്റാണ്ട് പിന്നിടുന്നത്. 1921 ആഗസ്റ്റ് 26ന് നടന്ന രക്തരൂക്ഷിത പോരാട്ടമാണ് ഈ യുദ്ധം.

ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഏക പോരാട്ടമായിരുന്നു പൂക്കോട്ടൂരിലേത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്ക് വീട്ടില്‍ മുഹമ്മദ് പൂക്കോട്ടൂര്‍, ഒരു കോവിലകത്തെ തോക്കും പണവും മോഷ്ടിച്ചെന്ന് ആരോപണം ഉയര്‍ന്നു. ഇത് പിന്നീട് ജന്മി കുടിയാന്‍ തര്‍ക്കങ്ങള്‍ക്കിടയാക്കി. ഈ തര്‍ക്കം ദേശീയ പ്രക്ഷോഭത്തിലേക്ക് ഉയര്‍ന്നു.

മരിച്ചത് നാനൂറില്‍പരം മുസ്‌ലിങ്ങള്‍

1921 ഓഗസ്റ്റ് 20 ന് കണ്ണൂരില്‍ നിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെ ഓഗസ്റ്റ് 26ന് നാടന്‍ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ ഭടന്‍മാര്‍ നേരിടുകയായിരുന്നു.

പ്രത്യേക ഫോഴ്‌സ് സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും നാനൂറില്‍പരം മുസ്‌ലിങ്ങളുമാണ് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

പൂക്കോട്ടൂരിനും പിലാക്കലിനുമിടയില്‍ നടന്ന പോരാട്ടത്തില്‍ മരിച്ചവരുടെ ഖബറിടങ്ങള്‍ കോഴിക്കോട്, പാലക്കാട് ദേശീയപാതയോരത്ത് ഇപ്പോഴുമുണ്ട്.

ഇതൊന്നും ചരിത്ര സ്മാരകമായി സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ പിന്നീടുണ്ടായില്ല. പൂക്കോട്ടൂര്‍ യുദ്ധത്തിന്‍റെ സ്മരണയ്ക്കായി അറവങ്കരയിലെ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലുള്ള സ്മാരക കവാടം മാത്രമാണ് നിലവിലുള്ളത്.

കാലം വിലകല്‍പ്പിക്കാതെ പോയ ചരിത്രം

പൂക്കോട്ടൂരിലെ യുദ്ധ ഭൂമിക കേന്ദ്രീകരിച്ച് ചരിത്ര സ്മാരകങ്ങള്‍ ഒരുക്കുമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഘടകങ്ങളും നിരന്തരം പ്രഖ്യാപിച്ചെങ്കിലും പുതുതലമുറക്ക് ചരിത്രം പരിചയപ്പെടുത്താനും സ്മാരത്തിനുള്ള ഇടപെടലുകളൊന്നും പിന്നീടുണ്ടായില്ല.

ഇവിടെയെത്തുന്ന ചരിത്രാന്വേഷകര്‍ക്ക് രേഖകള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍പോലും ഇനിയുമേറെ അകലെയാണ്.

ALSO READ: ഇ.ടി.വി ഭാരത് ഇംപാക്ട് : ജ്യോതിമണിക്ക് സഹായ ഹസ്‌തവുമായി ഷോളയൂര്‍ കൃഷി ഭവന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.