ETV Bharat / state

ചാലിയാറില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മാണം; പ്രതിഷേധവുമായി നാട്ടുകാര്‍ - protests

ആറായിരത്തിലേറെ പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ചാണ് തടയണ നിര്‍മാണം

പ്ലാസ്റ്റിക് ചാക്കുകള്‍  പ്ലാസ്റ്റിക് നിരോധനം  തടയണ നിര്‍മാണം  ചാലിയാര്‍ പുഴ  ചാലിയാര്‍ പുഴയില്‍ വാട്ടര്‍ അതോറിറ്റി തടയണ നിര്‍മിക്കുന്നു  പരിസ്ഥിതി സംരക്ഷണം  chaliyar river  protests  malappuram latest news
ചാലിയാറില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മാണം
author img

By

Published : Jan 24, 2020, 5:26 PM IST

Updated : Jan 24, 2020, 6:10 PM IST

മലപ്പുറം: സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിരോധിച്ചിട്ടും പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് ചാലിയാര്‍ പുഴയില്‍ വാട്ടര്‍ അതോറിറ്റി തടയണ നിര്‍മിക്കുന്നതായി പരാതി. ചണചാക്കുകള്‍ ഉപയോഗിച്ചും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത സാധനങ്ങള്‍ ഉപയോഗിച്ചും തടയണ നിര്‍മിക്കണമെന്ന നിബന്ധന ഉണ്ടെന്നിരിക്കെയാണ് വാട്ടര്‍ അതോറിറ്റിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. നിരവധി വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റി പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ചാണ് ഇവിടെ തടയണ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

ചാലിയാറില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മാണം; പ്രതിഷേധവുമായി നാട്ടുകാര്‍

ആറായിരത്തിലേറെ പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ചാലിയാര്‍ പുഴയില്‍ തടയണ നിര്‍മാണം. ഏകദേശം പത്ത് ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് തടയണയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. നിലവില്‍ പ്ലാസ്റ്റിക് ചാക്കിന് ബദല്‍ സംവിധാനമില്ലെന്നും അതിനാല്‍ പ്ലാസ്റ്റിക് ചാക്കുപയോഗച്ചുള്ള നിര്‍മാണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഈ കടവില്‍ തടയണ നിര്‍മിച്ചില്ലെങ്കില്‍ അമരമ്പലം പഞ്ചായത്തിലേക്കും നിലമ്പൂര്‍ നഗരസഭയിലേക്കുമുള്ള കുടിവെള്ള വിതരണം തടസപ്പെടും. എന്നാല്‍ പ്ലാസ്റ്റിക് ചാക്കുപയോഗിച്ച് തടയണ നിര്‍മിക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. ചാലിയാറില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ നിറഞ്ഞതോടെ മത്സ്യങ്ങളുടെ നിലനില്‍പ്പിനേയും ബാധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നടപടിയുമായി മുന്നോട്ട് പോയാല്‍ നിര്‍മാണം തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Intro:Body:നേപ്പാളിൽ മരണപ്പെട്ട കുന്ദമംഗലം സ്വദേശിയായ ര‍ഞ്ജിത്ത് ഭാര്യ ഇന്ദുലക്ഷ്മി മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹം ഡല്‍ഹിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു.12.30ഓടെ മൃതദേഹം കരിപ്പൂരിലെത്തിയത്.ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എം പി തുടങ്ങിയവർ ചേർന്ന് ഏറ്റു വാങ്ങി. ക. ഇവിടുന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ശേഷം രഞ്ജിത്തിന്‍റെ മൊകവൂരില്‍ പുതിയതായി നിര്‍മിക്കുന്ന വീടിനു സമീപത്ത് എത്തിക്കും. ഇവിടെ നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു മണിയോടെ കുന്ദമംഗലത്തേക്ക് കൊണ്ടു പോകും. കുന്ദമംഗലം സാംസ്കാരിക നിലയത്തില്‍ പൊതു ദർശനത്തിന് വെച്ച ശേഷം കുന്ദമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും. അപകടത്തില്‍ നിന്ന് രക്ഷപെട്ട രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവിനെ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചിരുന്നു.Conclusion:
Last Updated : Jan 24, 2020, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.