മലപ്പുറം : അരീക്കോട് വലിലപ്പുഴയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി. വാഹനപരിശോധനയിലാണ് 96,00,000 ലക്ഷം രൂപയുടെ രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്.
സംഭവത്തിൽ പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസൽ (36), മഹാരാഷ്ട്ര സ്വദേശി ഗണേശ (44) എന്നിവർ അറസ്റ്റിലായി.
also read: കെ റെയിൽ സിപിഎമ്മിന്‍റെ പാർട്ടി ഓഫിസായി മാറിയെന്ന് കെ സുധാകരന്‍
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസാണ് പരിശോധന നടത്തിയത്.