ETV Bharat / state

ഇടത് പക്ഷത്തേക്ക് പോകാന്‍ ടോക്കണ്‍ എടുത്തിരിക്കുകയാണ് മുസ്‌ലിം ലീഗെന്ന് എം ടി രമേശ്

ഇടത് പക്ഷത്തിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും നിലപാടുകള്‍ ഒന്നാണെന്ന് എം ടി രമേശ്.

മുസ്ലീം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ ടോക്കൺ എടുത്തു നിൽക്കുന്ന പാർട്ടി .എം.ടി.രമേശ്,  MT Ramesh criticse muslim league  MT Ramesh  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്  muslim league  മുസ്‌ലീം ലീഗ്  സിപിഎം  തീവ്രവാദി  മുസ്‌ലിം തീവ്രവാദി  മുസ്‌ലിം തീവ്രവാദി സംഘടന  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  എം കെ മുനീര്‍
മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച് എം.ടി രമേശ്
author img

By

Published : Aug 8, 2022, 6:36 PM IST

മലപ്പുറം: ഇടത് പക്ഷത്തേക്ക് പോകാന്‍ ടോക്കണ്‍ എടുത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇടത് പക്ഷത്തേക്ക് വിദൂര ഭാവിയില്‍ മുസ്‌ലിം ലീഗ് പോകില്ലെന്ന് പറയാനാവില്ലെന്ന എം.കെ മുനീറിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച് എം.ടി രമേശ്

മുസ്‌ലിം ലീഗും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണ നേരത്തെയുള്ളതാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നു. ലീഗ് ഇടത് പക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്, ഇനി കല്ല്യാണം എന്നാണെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം തീവ്രവാദി സംഘടനകളുടെ അജണ്ടയാണ് നിലവിൽ സി.പി.എം നടപ്പാക്കുന്നത്. മുസ്ലീം ലീഗിനെ കൂടി ഒപ്പം ചേർത്ത് ഇത് ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.ടി രമേശ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ രഹസ്യ ധാരണ ഉണ്ടായിരുന്നതായും എം.ടി രമേശ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.