മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി നേതാവ് ഇ.ശ്രീധരന്‍. പദ്ധതിയുടെ ബുദ്ധിമുട്ടുകള്‍ റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആര്‍ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ഇ.ശ്രീധരൻ.
ഡിപിആറില്‍ പറഞ്ഞ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്‍റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണെന്നും ഇ.ശ്രീധരൻ ആരോപിച്ചു.
Also Read: K RAIL PROTEST | പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കെ - റെയില്‍ സര്‍വേ നടപടികള്‍ നിർത്തി വച്ചു