ബിറ്റ്‌കോയിന്‍ ഇടപാടിൽ മലയാളിയുടെ കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം - ബിറ്റ്‌കോയിന്‍ ഇടപാടിൽ മലയാളിയുടെ കൊലപാതകം
രണ്ടുമാസം മുമ്പ് ഷുക്കൂറിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയെന്നും നിരന്തരം പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

മലപ്പുറം: ബിറ്റ്‌കോയിന്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. രണ്ടുമാസം മുമ്പ് ഷുക്കൂറിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയെന്നും നിരന്തരം പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ചയാണ് പുലാമന്തോള്‍ പാലൂര്‍ സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ വച്ച് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് മഞ്ചേരി സ്വദേശികളെ ഡെറാഡൂണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇനിയും അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ട്.
ബിറ്റ്കോയിന്‍ ഇടപാടില്‍ രണ്ടു വര്‍ഷം കൊണ്ട് 485 കോടിയുടെ ഇടപാട് നടന്നുവെന്നാണ് വിവരം. ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് ആക്ഷൻ കമ്മിറ്റി പരാതി നൽകി.
ബിറ്റ്കോയിന്‍ ഇടപാടില്‍ രണ്ടു വര്‍ഷം കൊണ്ട് 485 കോടിയുടെ ഇടപാട് നടന്നുവെന്നാണ് വിവരം. ഇടപാടിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് ആക്ഷൻ കമ്മിറ്റി പരാതി നൽകി
ബൈറ്റ്
ഖാലിദ്
ആക്ഷൻ കമ്മിറ്റി അംഗം
സംഭവത്തില്‍ ഷുക്കൂറിന്റെ സുഹൃത്തുക്കളായ അഞ്ച് മഞ്ചേരി സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇനി അഞ്ച് പേര്‍ പിടിയിലാകാനുണ്ട്.Conclusion:Etv bharat malappuram