മലപ്പുറം: പരപ്പനങ്ങാടി നഗരസഭയിൽ പക്ഷിപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം 899 പക്ഷികളെ കൊന്നു. ഒന്നാംഘട്ടത്തില്‍ പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി പ്രദേശങ്ങളിലുമാണ് പക്ഷികളെ കൊന്നത്. മൃഗസംരക്ഷണ മന്ത്രി കെ രാജു മലപ്പുറത്ത് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേരും. മൂന്നിയൂരില്‍ 81 വീടുകളിലും പരപ്പനങ്ങാടിയില്‍ വിവിധ വാര്‍ഡുകളിലുമാണ് പക്ഷികളെ കൊന്നത്.
തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭയില്‍ പക്ഷികളെ കൊല്ലുന്നത് തുടരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലാണ് പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം നടത്തിയത്. മൂന്നിയൂരില്‍ പക്ഷികളെ കൊന്നതിനുശേഷം ഉച്ചയോടെ ചിറമംഗലത്തുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തിലെത്തിച്ച് തീയിട്ട് നശിപ്പിച്ചു. പക്ഷികളെ കൂടാതെ 167 മുട്ടകളും 14 കിലോ തീറ്റയും അനുബന്ധ സാമഗ്രികളും പ്രത്യേക സംഘം നശിപ്പിച്ചു