ETV Bharat / state

മഞ്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു - Accident

പാണ്ടിക്കാട് സ്വദേശി പുളിയക്കോട് മണ്ണ സുജിത്ത് (22) ആണ് മരിച്ചത്. സുഹൃത്ത് ചോലക്കൽ ജിതിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

മഞ്ചേരിയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു  Accident  latest malappuram
മഞ്ചേരിയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു
author img

By

Published : Mar 10, 2020, 2:44 AM IST

മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാണ്ടിക്കാട് സ്വദേശി പുളിയക്കോട് മണ്ണ സുജിത്ത് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചോലക്കൽ ജിതിനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. മഞ്ചേരി ചമയം ടെക്സ്റ്റൈൽസിലെ ജോലിക്കാരായ ഇരുവരും കടയടച്ചു മടങ്ങുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് സംഭവ സ്ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ജിതിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.