മലപ്പുറം: നബിദിന ഘോഷയാത്രയും ദഫ് മുട്ടുമായി വിവിധയിടങ്ങളില്‍ വിശ്വാസികള്‍ ആഘോഷം സംഘടിപ്പിച്ചു. ആഘോഷ റാലിയിൽ മദ്രസ വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്തു.
പള്ളി മദ്രസകൾ കേന്ദ്രീകരിച്ച് നൂറുകണക്കിനാളുകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. കുട്ടികളുടെ ദഫ്‌മുട്ടായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ കലാപരിപാടികളും നടത്തി. ഘോഷയാത്ര കാണാൻ വഴിയരികിൽ സ്ത്രീകളടക്കം വലിയ ജനാവലി ആണ് ഉണ്ടായിരുന്നത്. ഇവർ കുട്ടികൾക്ക് പായസവും മധുരപലഹാരവും നൽകി സ്വീകരിച്ചു. പന്ത്രണ്ട് ദിനങ്ങളിലായി പള്ളിയിൽ മൗലിദ് പാരായണവും ഉണ്ടാകും.