മലപ്പുറം: കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. കൊണ്ടോട്ടിയിലെ പാരലല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുക, ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുക, ഓട്ടോറിക്ഷകൾക്ക് അംഗീകൃത പാർക്കിങ്ങ് സ്റ്റാൻഡുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് കൊണ്ടോട്ടി ഓട്ടോ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചത്.
നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലന്നും പൊലീസ് സ്റ്റേഷൻ മാർച്ചടക്കം വലിയ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും നഗര സൗന്ദര്യവൽക്കരണം എങ്ങുമെത്തിയില്ലന്നും ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ആസിഫ് ആലുങ്ങൽ പരിപാടി ഉത്ഘാടനം ചെയ്തു. കെ.ബാലൻ അദ്ധ്യഷത വഹിച്ചു ശകതമായ നടപടിയാണ് ആവശ്യമെന്ന് കോ-ഓര്‍ഡിനേഷൻ ജനറൽ കൺവീനർ അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.