മലപ്പുറം: ലോക്ക് ഡൗൺ കാലത്ത് എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലെ യുവാക്കൾ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.അഭിലാഷ് കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്‌തു. ഒരേക്കറോളം വരുന്ന കൃഷിയിടത്തിലാണ് യുവാക്കൾ നെൽകൃഷി ഇറക്കിയിരുന്നത്.
കൊയ്‌ത്തുത്സവത്തിന്‍റെ ഭാഗമായി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്ലക്കാർഡ് പ്രതിഷേധവും നടത്തി. എടവണ്ണ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻവർ കെട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹംന അലി അക്ബർ, മെമ്പർമാരായ കാഞ്ഞിരാല ശിഹാബ്, കെ പി ബാബുരാജൻ, ജസീൽ മാലങ്ങാടൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.