ETV Bharat / state

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ 'സുവർണാധ്യായം' - ആർട്ടിസ്റ്റ് നമ്പൂതിരി മരണകാരണം

പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു

artist namboothiri passes away  artist namboothiri  artist namboothiri drawing  ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു  ആർട്ടിസ്റ്റ് നമ്പൂതിരി  ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രകല  കരുവാട്ട് മന വാസുദേവൻ നമ്പൂതിരി  മലപ്പുറം  മലപ്പുറം പൊന്നാനി  കോട്ടയ്‌ക്കൽ മിംസ് ആശുപത്രി  എടപ്പാൾ ആശുപത്രി  ആർട്ടിസ്റ്റ് നമ്പൂതിരി മരണം  ആർട്ടിസ്റ്റ് നമ്പൂതിരി മരണകാരണം  ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വിട
ആർട്ടിസ്റ്റ് നമ്പൂതിരി
author img

By

Published : Jul 7, 2023, 7:00 AM IST

Updated : Jul 7, 2023, 9:20 AM IST

മലപ്പുറം : രേഖാചിത്രങ്ങൾകൊണ്ട് മലയാള സാഹിത്യലോകത്ത് വിസ്‌മയം തീർത്ത ആർട്ടിസ്റ്റ് നമ്പൂതിരി (Artist Namboothiri) എന്ന കരുവാട്ട് മന വാസുദേവൻ നമ്പൂതിരി (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ആരോഗ്യനില വഷയളായതിനെ തുടർന്ന് നടുവട്ടത്തെ വീട്ടിൽ നിന്നും എടപ്പാൾ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ നിന്നും പിന്നീട് കോട്ടയ്‌ക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12.21നായിരുന്നു മരണം. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിവരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിതകല അക്കാദമി ഹാളിലും പൊതുദർശനം. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ.

1925 സെപ്‌റ്റംബർ 13ന് പൊന്നാനി (Ponnani) കരവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജനത്തിന്‍റേയും മകനായി ജനനം. കുട്ടിക്കാലം മുതൽ ചിത്രരചന കൈമുതലായിരുന്നു. വരയോടുള്ള അദ്ദേഹത്തിന്‍റെ താത്പര്യം കണ്ടറിഞ്ഞ പ്രശസ്‌ത ചിത്രകാരനും ശിൽപിയുമായ വരിക്കാശേരി കൃഷ്‌ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്‌സ് കോളജിൽ എത്തിച്ചു. റോയ്‌ ചൗധരി, കെസിഎസ് പണിക്കർ, എസ് ധനപാൽ തുടങ്ങി പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകല അഭ്യസിച്ചത്.

1960 മുതൽ മാതൃഭൂമി ആഴ്‌ചപതിപ്പിൽ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും അദ്ദേഹം വരച്ചു. തകഴി ശിവശങ്കര പിള്ള (Thakazhi Sivasankara Pillai), എസ്കെ പൊറ്റക്കാട്ട് (sk pottekkatt), എംടി വാസുദേവൻ നായർ (M T Vasudevan Nair), വികെഎൻ (VKN), പുനത്തിൽ കുഞ്ഞബ്‌ദുള്ള (Punathil Kunjabdulla) തുടങ്ങിയ പ്രമുഖരുടെ നോവലുകളും കഥകളും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരയോടൊപ്പം വായനക്കാരിലേക്കെത്തി. വിവിധ പ്രസിദ്ധീകരണങ്ങളിലായി ആയിരക്കണക്കിന് രേഖാചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ബ്രഷിൽ നിന്ന് പിറവിയെടുത്തത്.

നമ്പൂതിരിയുടെ സ്‌ത്രീവരകളായിരുന്നു കൂടുതൽ ശ്രദ്ധേയം. വരയുടെ പരമശിവൻ എന്നായിരുന്നു വികെഎൻ, ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത്. മോഹൻലാൽ (Mohanlal) അടക്കമുള്ള പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്‍റെ ആവശ്യപ്രകാരം ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയിന്‍റിങ് ഏറെ പ്രശസ്‌തമായിരുന്നു. രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും അദ്ദേഹത്തിന്‍റെ ഏറെ പ്രശംസ നേടിയ വരകളാണ്.

വര, ശിൽപകല, കലാസംവിധാനം, പെയിന്‍റിങ് ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം ശോഭിച്ചു. അരവിന്ദന്‍ സംവിധാനം ചെയ്‌ത ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം നിർവഹിച്ചത് അദ്ദേഹമായിരുന്നു. ഉത്തരായനത്തിന് കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. കഥകളി നര്‍ത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിത്രശേഖരവും ഏറെ ശ്രദ്ധയാകർഷിച്ചു. ആത്മകഥാംശമുള്ള ‘രേഖകള്‍’ എന്ന പുസ്‌തകവും പുറത്തിറങ്ങിയിരുന്നു.

കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്‌ത കഥകളി ശില്‌പങ്ങളും ചെമ്പുഫലകങ്ങളില്‍ വന്ന മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധയാകർഷിച്ചു. കേരള ലളിതകല അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകല അക്കാദമി, രാജാരവിവർമ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ബാലസാഹിത്യ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Last Updated : Jul 7, 2023, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.