മലപ്പുറം: പ്രളയത്തില്‍ അമ്പട്ടന്‍പെട്ടി- ശാന്തി ഗ്രാമത്തിലേക്കുള്ള പാലം പൂര്‍ണമായും തകര്‍ന്നു. പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ചാലിയാര്‍ ഗതിമാറി ഒഴുകിയതോടെയാണ് പാലം തകര്‍ന്നത്. പുഴയിലൂടെ ഒഴുകി വന്ന മരങ്ങളും ഭീമൻ കല്ലുകളും പാലത്തിൽ തട്ടിയതാണ് തകര്‍ച്ചക്ക് കാരണമായത്. കഴിഞ്ഞ പ്രളയകാലത്ത് പാലത്തില്‍ വെള്ളം കയറിയെങ്കിലും പൂര്‍ണമായും പാലം തകരുന്നത് ആദ്യമായാണ്.
പാലം പൂര്‍ണമായും തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ഇപ്പോള്‍ മറ്റു സ്ഥലങ്ങളിലേക്ക് എത്തുന്നതിന് കിലോമീറ്ററുകളോളം സഞ്ചരിക്കണം. മലപ്പുറം ജില്ലയില്‍ നിരവധി പാലങ്ങളാണ് പ്രളയത്തില്‍ തകര്‍ന്നിട്ടുള്ളത്. പാലങ്ങൾ പുനര്‍ നിര്‍മിക്കുന്നതിന് 28 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.