ETV Bharat / state

സിദ്ദിഖ് കാപ്പനോട് ചെയ്യുന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പിഎംഎ സലാം

author img

By

Published : Apr 25, 2021, 8:18 PM IST

വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് നേതാവ്.

Adv PMA Salam  PMA Salam  അഡ്വ സലാം  സലാം  പിഎംഎ സലാം  അഡ്വ പിഎംഎ സലാം  സിദ്ദീഖ് കാപ്പൻ  മലപ്പുറം  malappuram  സിദ്ദീഖ് കാപ്പൻ വിഷയം
Adv. P.M.A. Salam reacts to Siddique Kappan's issue

മലപ്പുറം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനോട് യു.പി. സർക്കാർ കാട്ടുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. വിഷയത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെട്ട് അദ്ദേഹത്തിന്‍റെ മോചനം സാധ്യമാക്കണമെന്നും സലാം ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്‍റെ വസതിയിൽ അദ്ദേഹത്തിന്‍റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ വായനയ്‌ക്ക്: യുപിയില്‍ തടവിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ്

യാതൊരു കാരണവും കാണിക്കാതെയും കുറ്റങ്ങൾ ആരോപിക്കപ്പെടാതെയുമാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്‌ത് പീഡിപ്പിക്കുന്നത്. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ജയിലിൽവച്ച് കൊവിഡ് ബാധിതനായ അദ്ദേഹം ആശുപത്രിയിൽ ആവശ്യത്തിന് ചികിത്സയോ മരുന്നോ ലഭിക്കാതെ പ്രയാസപ്പെടുകയാണ്. ഈ റംസാനിൽ മതിയായ ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്നാണ് വിവരം. ഒരു മലയാളി മാധ്യമപ്രവര്‍ത്തകന് നേരെയുള്ള ഈ കടുത്ത അനീതിക്കെതിരെ ശബ്‌ദിക്കാനും ശക്തമായ ഇടപെടലുകൾ നടത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായനയ്‌ക്ക്: സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന

യു.പിയിലെ പ്രതിപക്ഷ നേതാക്കളെയും കേരളത്തിലെ എം.പിമാരെയും ഏകോപിപ്പിച്ച് ശക്തമായ ഇടപെടലുകൾ നടത്തുന്ന ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ശ്രമങ്ങൾക്ക് സിദ്ദിഖിന്‍റെ ഭാര്യയും കുട്ടികളും നന്ദി അറിയിച്ചതായും സലാം പറഞ്ഞു. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാനെത്തിയ സിദ്ദീഖ് കാപ്പനെ കഴിഞ്ഞ വർഷമാണ് യു.പി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. നിലവിൽ കൊവിഡ് ബാധിതനായി അദ്ദേഹം കെഎം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കൂടുതൽ വായനയ്‌ക്ക്: സിദ്ദിഖ് കാപ്പനോടുള്ള ക്രൂരത മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.